അടല്‍ ബിഹാരി വാജ്‌പേയി ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വം

Tuesday 12 February 2019 12:30 pm IST

ന്യൂദല്‍ഹി: ആശയങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത വ്യക്തിത്വമാണ് അടല്‍ ബിഹാരി വാജ്‌പേയിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വാജ്‌പേയിയുടെ ഛായാചിത്രം അനാച്ഛാദനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തിന്റെ ഏറിയ പങ്കും പൊതു ജന താത്പര്യത്തിന് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഏറെ നാളത്തെ രാഷ്ട്രീയ പരിചയസമ്പത്ത് ഇതിനു സഹായകരമായി. വാജ്‌പേയിയെ പോലെ ആശയവിനിമയത്തിനുളള കഴിവ് മറ്റൊരു രാഷ്ട്രീയ നേതാവിന് ഇല്ലെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.