മുന്‍ ഫാസ്റ്റ് ബൗളര്‍ അമിത് ഭണ്ഡാരിക്കു നേരെ ആക്രമണം

Tuesday 12 February 2019 1:02 pm IST

ന്യൂദല്‍ഹി : അണ്ടര്‍ 23 ക്യാമ്പിനിടെ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കു നേരെ ആക്രമണം. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കാണ് ആക്രമണം ഏല്‍ക്കേണ്ടി വന്നത്. തലയ്ക്കും ചെവിക്കും പരിക്കേറ്റ താരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

സെന്റ് സ്റ്റീഫന്‍ കോളേജ് ഗ്രൗണ്ടില്‍ അണ്ടര്‍ 23 സെലക്ഷന്‍ ടെയല്‍ നടക്കുന്നതിനിടെയാണ് ഭണ്ഡാരിക്കുനേരെ ആക്രമണം ഉണ്ടായത്. ഹോക്കി സ്റ്റിക്കും, വടിയും സൈക്കിള്‍ ചെയിനും എന്നിവയുമായാണ് അക്രമികള്‍ ഭണ്ഡാരിയെ മര്‍ദ്ദിച്ചത്. ഇയാളെ രക്ഷിക്കാനെത്തിയവര്‍ക്കുനേരെ വെടിയുതിര്‍ക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികള്‍ ഉടന്‍ തന്നെ അറസ്റ്റിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.