തിരുവനന്തപുരം : കാട്ടാക്കടയില്‍ മാലിന്യത്തിനകത്ത് ഉപേക്ഷിച്ച നിലിയില്‍ പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെടുത്തു. കിള്ളി എട്ടരുത്തി തോട്ടില്‍ നിന്നാണ് അജ്ഞാത വ്യക്തിയുടെ മൃതദേഹം കണ്ടുകിട്ടിയത്.
പ്രദേശത്തെ അറവ് മാലിന്യം ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കുന്നത് ഈ തോട്ടിലാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം അഴുകിയതിനാല്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: