14കാരിയെ പീഡിപ്പിച്ച പള്ളി ഇമാമിനെതിരെ കേസെടുത്തു

Tuesday 12 February 2019 2:44 pm IST

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി മുന്‍ ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പോലീസ് കേസെടുത്തു. 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി ഇമാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്് നടന്ന സംഭവം ഏറെ വിവാദമായെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന വാദം പറഞ്ഞ് പോലീസ് കേസെടുത്തിരുന്നില്ല. 

കഴിഞ്ഞ ആഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. വിതുര പേപ്പാറ വനപ്രദേശത്ത് ഒരു ഇന്നോവ കാറില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നത്. സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പ്രലോഭിപ്പിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. 

നാട്ടുകാര്‍ പെണ്‍കുട്ടിയെപ്പറ്റി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയാണെന്നാണ് മറുപടി പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ ഇവിടെ നിന്നും കാറില്‍ രക്ഷപ്പെട്ട ഇമാം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.