ആര്‍എസ്എസിനെതിരായ പ്രചാരണം പൊളിഞ്ഞു; ആ വാര്‍ത്തയും വീഡിയോയും പച്ചക്കള്ളം

Tuesday 12 February 2019 2:54 pm IST

ദിസ്പ്പൂര്‍:  ''അബ്ദുള്‍ മോതിന്‍ എന്നയാളെയും അസമിലെ കരിംഗഞ്ജില്‍ സംഘിജനക്കൂട്ടം തല്ലിക്കൊന്നു...'' നദീം ഖാനെന്നയാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ജനുവരി 20ന് പോസ്റ്റ് ചെയ്തതാണിത്. ഇതിനൊപ്പം 25 സെക്കന്‍ഡ് നീളുന്ന വീഡിയോയുമുണ്ട്. തലയില്‍ നിന്ന് ചോരയൊലിപ്പിച്ച് കിടക്കുന്ന ഒരാളാണ് വീഡിയോയില്‍. 300 പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. പലരും ഇതിലെ വീഡിയോ അതേ അടിക്കുറിപ്പോടെ വീണ്ടും വീണ്ടും ട്വീറ്റ് ചെയ്തു. ലൈക്ക് ചെയ്്തതും കമന്റിട്ടതും അനവധി പേര്‍...  

അന്ന് നദീം ഖാന്‍ പോസ്റ്റ് ചെയ്തത് പച്ചക്കള്ളമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തമൊലിപ്പിച്ച് കിടക്കുന്നതായി വീഡിയോയിലുള്ളത് അബ്ദുള്‍ മോതിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്‌കൂളിന്റെ ഇരുമ്പ് ഗ്രില്ല് പൊൡച്ചു വില്‍ക്കാന്‍ ശ്രമിച്ചതിന് ആസാമിലെ കരിംഗഞ്ജില്‍ നാട്ടുകാര്‍ പിടിച്ചയാള്‍. ഒാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. ആശുപത്രിയല്‍ മരിച്ചു. വിഷയത്തില്‍ ഒരു വര്‍ഗീയതയും ഇല്ലെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

ഇതില്‍ വിശദീകരണവുമായി കരിംഗഞ്ജ്  പോലീസ് രംഗത്തെത്തിയിരുന്നു. അബ്ദുള്‍ മോതിന്‍ നാട്ടിലെ കള്ളനാണെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച  ഇരുമ്പു ഗ്രില്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ജനുവരി 18നാണ് ഇയാളെ നാട്ടുകാര്‍ പിടിച്ചത്. അവര്‍ ഇയാളെ തല്ലി. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ് പരിക്കേറ്റു. പോലീസ് എത്തി ആശുപത്രിയിലാക്കി. പക്ഷെ ജനുവരി 19ന് മരിച്ചു. ഈ വിഷയത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി അന്നു തന്നെ പോലീസ് ട്വീറ്റ് ചെയ്തിരുന്നു.

ഇതൊക്കെ മറിച്ചു വച്ചായിരുന്നു വര്‍ഗീയ പ്രചാരണം. മോഷ്ടാവിനെ പിടിച്ചതും തല്ലിയതുമാണ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ച് വര്‍ഗീയ, വിഷലിപ്ത പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.