19 ലക്ഷത്തിന്റെ കുഴല്‍പ്പണം കടത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍

Tuesday 12 February 2019 3:33 pm IST

കല്‍പ്പറ്റ : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് വഴി 19 ലക്ഷം രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സുള്‍ഫിക്കര്‍ അലി(32), കൊളത്തറ സ്വദേശി കെ. പി. മുഹമ്മദ് ബഷീര്‍(31) എന്നിവരാണ് പിടിയിലായത്. 

മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് കുഴല്‍പ്പണം കടത്താന്‍ ശ്രമിക്കുന്നതായി രഹസ്യ വിവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും എക്‌സൈസ് ഇന്റലിജെന്‍സ് പിടികൂടിയത്.  

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം. സുനില്‍, ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. രമേശ്, പി.എസ്. വിനീഷ്, ഏലിയാസ് വി.പി, അബ്ദുള്‍ സലീം, സിഇഒ പ്രജീഷ്, ബീരാന്‍ കോയ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരേയും പിടികൂടിയത്. ഇരുവരേയും പിടികൂടിയ പണവും ബത്തേരി പോലീസിന് കൈമാറി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.