ഇന്‍ഷുറന്‍സ് തുക തട്ടാനായി രണ്ടു പേരെ ചുട്ടുകൊന്നു

Tuesday 12 February 2019 4:14 pm IST

ആഗ്ര : ഇന്‍ഷുറന്‍സ് തുക തട്ടാനായി രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ബര്‍സാനയില്‍ കാറിനുള്ളില്‍ വെച്ചാണ് രണ്ട് പേരെ തീ കൊളുത്തി കൊലപ്പെടുത്തിയത്. 

ലാലാറാം(35), റോഹ്താഷ്(35) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തും മുമ്പ് പ്രതികള്‍ 32 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഈ  തുക കൈക്കലാക്കുന്നതിന് വേണ്ടിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. 

ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നാണ് പ്രതികളായ കുവാര്‍പാല്‍(40), ലഖന്‍(38) എന്നിവരെ പിടികൂടിയത്. പ്രതികളുടെ പേരിലെടുത്ത ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ തങ്ങള്‍ കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കുന്നതിനായാണ് ലാലാറാമിനേയും, റോഹ്താഷിനേയും കൊന്നതെന്ന് പോലീസ് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.