സംസ്ഥാനത്തെ ധനസ്ഥിതി പ്രതിസന്ധിയിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Tuesday 12 February 2019 4:59 pm IST

തിരുവനന്തപുരം :  സംസ്ഥാനത്തെ ധനകാര്യ സ്ഥിതി ഗുരതര പ്രതിസന്ധിയിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സംസ്ഥാനത്ത് പെന്‍ഷനും പലിശയ്ക്കും ചെലവഴിക്കുന്ന തുക സര്‍വ്വകാല റെക്കോര്‍ഡിലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റവന്യൂ ചെലവിന്റെ 19.5 ശതമാനം ചെലവഴിച്ചത് പെന്‍ഷനായാണ്. പലിശ നല്‍കുന്നതിനായി മാത്രം 15.13 ശതമാനവും ചെലവഴിച്ചു. ഇത് രണ്ടും കൂട്ടിയാല്‍ തന്നെ ആകെ ചെലവിന്റെ 35 ശതമാനം ആകും ഇത്.

16928 കോടിയാണ് നിലവിലെ റവന്യൂ കമ്മി. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 2.47 ശതമാനമാണ് ഇത്. റവന്യു കമ്മി പൂജ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത് പാഴായെന്ന് വ്യക്തമാക്കുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം 2016- 17ലെ ഫണ്ട് അനുവദിച്ച 20 ബില്ലുകളും, 2017-18ലെ 38 ബില്ലുകളും സമര്‍പ്പിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.