വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ നടപടി

Tuesday 12 February 2019 5:47 pm IST

തിരുവനന്തപുരം : വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നു. അമിത പ്രകാശമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയും, വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. 

രാത്രിയില്‍ എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. എതിര്‍ ദിശയില്‍ നിന്നുള്ള പ്രകാശം വാഹനം ഓടിക്കുന്നയാളുടെ കണ്ണിലേക്ക് അടിക്കുമ്പോള്‍ അയാള്‍ക്ക് കണ്ണുകാണാതെ വരികയും ഇത് അപകടങ്ങള്‍ക്കാ കാരണമാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് അമിത പ്രകാശമുള്ള ലൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.