പ്രിയങ്കയുടെ റാലിക്ക് ആളെക്കൂട്ടാന്‍ പഴയ ഫോട്ടോ; കോണ്‍ഗ്രസിന്റെ തട്ടിപ്പ് പുറത്ത്

Tuesday 12 February 2019 7:22 pm IST
ഉത്തര്‍പ്രദേശിനെ ഉത്തമ പ്രദേശമാക്കുകയാണ് ലക്ഷ്യമെന്നും ഇതാണ് തങ്ങളുടെ സങ്കല്‍പ്പമെന്നുമായിരുന്നു പ്രയങ്കാ ചതുര്‍വേദിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനൊപ്പം പോസ്റ്റ് ചെയ്ത പഴയ ഫോട്ടോയിലൂടെ കോണ്‍ഗ്രസ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണ്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും യുപിയിലെ റോഡ് ഷോയില്‍ വന്‍ ജനാവലി പങ്കെടുത്തിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം. ഇതിനായി പഴയ തെലങ്കാന റാലിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസിന്‍റെ തട്ടിപ്പ് പുറത്തായിയിരിക്കുകയാണ്.

കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയാണ് തന്റെ ട്വീറ്റിനൊപ്പം യുപി റോഡ് ഷോയുടെ യഥാര്‍ത്ഥ ചിത്രത്തിന് പകരം രണ്ട് മാസം മുമ്പ് നടന്ന തെലങ്കാന റാലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് വ്യാജ പ്രചരണത്തിന് ശ്രമിച്ചത്.

ഉത്തര്‍പ്രദേശിനെ ഉത്തമ പ്രദേശമാക്കുകയാണ് ലക്ഷ്യമെന്നും ഇതാണ് തങ്ങളുടെ സങ്കല്‍പ്പമെന്നുമായിരുന്നു പ്രയങ്കാ ചതുര്‍വേദിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനൊപ്പം പോസ്റ്റ് ചെയ്ത പഴയ ഫോട്ടോയിലൂടെ കോണ്‍ഗ്രസ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണ്. 

ഫോട്ടോ വലുതാക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും ദൃശ്യമാകുന്നുണ്ടെന്നത് യുപി റാലിയുടെ ഫോട്ടോ അല്ലെന്നതിന് തെളിവാണ്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രിയങ്ക ചതര്‍വേദിക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ധാരാളമായി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസുറുദ്ദീന്‍ 2018 ഡിസംബര്‍ അഞ്ചിന് തന്റെ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രിങ്കാ ചതുര്‍വേദി യുപിയിലെ റാലിയുടെ ഫോട്ടോ എന്ന വ്യാജേന പോസ്റ്റ് ചെയ്തത്. 

തന്റെ സംസ്ഥാനമായ തെലങ്കാനയിലെ പ്രചരണങ്ങള്‍ക്ക് എപ്പോഴും പ്രത്യേകതയുണ്ടെന്നും അവിടുത്തെ ജനങ്ങളുടെ സ്‌നേഹവും ഉത്സാഹവും ആഴത്തിലുള്ളതാണെന്നുമായിരുന്നു അസുറുദ്ദീന്റെ അന്നത്തെ പോസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.