ഓട്ടോ ഫോക്കസുമായി സോണിയുടെ മിറര്‍ലെസ് ക്യാമറ

Wednesday 13 February 2019 1:00 am IST

കൊച്ചി: സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് ക്യാമറ ശ്രേണിയിലെ പുതിയ മോഡലായ 06400 ക്യാമറ വിപണിയില്‍ എത്തി. 

ഏറ്റവും വേമേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിങ്ങ് എന്നിവ പുതിയ ക്യാമറയെ വ്യത്യസ്തമാക്കുന്നു, ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍, 4കെ വീഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍സിഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍.

06400 ക്യാമറ (ബോഡി) യുടെ വില 75,990 രൂപയും എസ്ഇഎല്‍പി 1650 ലെന്‍സോടു കൂടിയ 06400 ക്യാമറയുടെ വില 85990 രൂപയും, എസ്ഇഎല്‍ 18135 ലെന്‍സുള്ളതിന് 109,990 രൂപയുമാണ് വില. 24.2 എംപിയാണ് റസലൂഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.