യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയില്‍

Wednesday 13 February 2019 2:43 am IST

പത്തനംതിട്ട: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പത്തനംതിട്ടയിലെത്തും. ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രണ്ട് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ  നാല് മുതല്‍ ആറ് ബൂത്തുകള്‍ അടങ്ങിയ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗം ഉച്ചയ്ക്ക് 2ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടക്കും. 

ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തക കണ്‍വന്‍ഷന്‍  വൈകിട്ട് 3ന് പത്തനംതിട്ട കെകെ നായര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് യോഗങ്ങളും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന ഭാരവാഹികളായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍, സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഹെലിക്കോപ്റ്ററില്‍ പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന യോഗി ആദിത്യനാഥ് റോഡ് മാര്‍ഗ്ഗം പത്തനംതിട്ടയില്‍ എത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.