മിസോറാം ഗവര്‍ണര്‍ ഇന്ന് വയനാട്ടില്‍
മുട്ടില്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഇന്ന് വയനാട്ടില്‍. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ 47ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂതന സേവനസംരംഭങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നിര്‍വ്വഹിക്കും. ആയുര്‍വേദ, സിദ്ധ ക്ലിനിക്കുകളുടേയും (ശാന്തിഗിരി ആശ്രമം വയനാട്) ന്യായകേന്ദ്ര സൗജന്യ നിയമസഹായ കുടുംബകൗണ്സലിംഗ് സെന്ററിന്റെയും പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ. പി. നാരായണന് നായര്‍ അദ്ധ്യക്ഷത വഹിക്കും.
മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനവും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും ശില്‍പ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനവും 4.30 ന് കല്‍പ്പറ്റ ആസൂത്രണ ഭവനിലെ എപിജെ ഹാളില്‍ ഗവര്‍ണര്‍ നിര്‍വ്വഹിക്കും.