മണിപ്പൂര്‍ എംപിയുടെ കാര്‍ പാര്‍ലമെന്റ് കവാടത്തിലിടിച്ചത് ആശങ്ക പരത്തി

Wednesday 13 February 2019 2:54 am IST

ന്യൂദല്‍ഹി: മണിപ്പൂര്‍ എംപിയുടെ കാര്‍ പാര്‍ലമെന്റ് പ്രധാന കവാടത്തിലിടിച്ചത് ആശങ്ക പരത്തി. മണിപ്പൂരിലെ കോണ്‍ഗ്രസ് എംപി ഡോ. തൊക്‌ചോം മെന്‍യയുടെ വാഹനമാണ് പാര്‍ലമെന്റ് കവാടത്തിലെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചത്. 

പാര്‍ലമെന്റിന്റെ സുരക്ഷാ അലാറം അടിച്ചതോടെ സുരക്ഷാ സൈനികര്‍ കാറിനെ വളഞ്ഞു. സംഭവം നടക്കുമ്പോള്‍ എംപി വാഹനത്തില്‍ ഇല്ലായിരുന്നു. സുരക്ഷാ ഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാറിന് ചെറിയ തകരാര്‍ സംഭവിച്ചു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാവാം അപകട കാരണമെന്ന് പാര്‍ലമെന്റ് സുരക്ഷാ വിഭാഗം അറിയിച്ചു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം വിവിധ തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പാര്‍ലമെന്റില്‍ ഒരുക്കിയിരിക്കുന്നത്. 

ശീതകാല സമ്മേളനത്തിന് സഭ സമ്മേളിച്ച വേളയിലും സമാനമായ സംഭവം നടന്നിരുന്നു. പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. വളവ് തിരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അന്ന് അപകടത്തിന് കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.