തിരുവനന്തപുരം: ശബരിമലയില്‍ കുംഭമാസ പൂജകള്‍ ആരംഭിക്കുന്ന ഇന്ന് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി സത്യഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഒ. രാജഗോപാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
കോട്ടയത്ത് എ.എന്‍. രാധാകൃഷ്ണനും എറണാകുളത്ത് പി.കെ. കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസര്‍ഗോഡ് കെ. സുരേന്ദ്രനും കോഴിക്കോട് പി. എം. വേലായുധനും കണ്ണൂരില്‍ കെ. പി. ശ്രീശനും മലപ്പുറത്ത് ജി. രാമന് നായരും സമരപരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ബിജെപി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: