തിരുവനന്തപുരം : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒ. രാജഗോപാല്സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോട്ടയത്ത് എ.എന്‍. രാധാകൃഷ്ണനും, എറണാകുളത്ത് പി.കെ. കൃഷ്ണദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, കാസര്‍ഗോട്, കെ. സുരേന്ദ്രനും ഉദ്ഘാടനം നിര്‍വഹിക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശ്ശന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി ഭക്തര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദര്‍ശനം സാധ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സമരം നടത്തുന്നത്.
കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ചയാണ് ശബരിമല നട തുറന്നത്. ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: