ചെന്നൈ: ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ് നടപടി.
നാഗപ്പട്ടണം എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ തമീമും അന്‍സാരിയാണ് നിരോധന ആവശ്യം നിയമസഭയില്‍ മുന്നോട്ടു വെച്ചത്. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ മുന്നോട്ടു നീക്കുമെന്ന് തമിഴ്നാട് ഐ.ടി മന്ത്രി എം.മണികണ്ഠന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: