കോഴിക്കോട്: ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം തുഷാരഗിരിയിലെത്തി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഒരു വനിത ഉള്‍പ്പെടെയുള്ളവരാണ് ചക്കമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്.
പോലീസ് തെരയുന്ന മാവോയിസ്റ്റ് നേതാവ് സുന്ദരിയുടെ നേതൃത്വത്തിലുള്ളവരാണ് വീട്ടിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനെക്കുറിച്ചും കര്‍ഷകരുടെ ഭൂമിപ്രശ്നം സംബന്ധിച്ചും ഇവര്‍ വീട്ടുകാരോട് സംസാരിച്ചു.
ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ ശേഖരിച്ച് ഒരു മണിക്കൂറിലധികം വീട്ടില്‍ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പോലീസ് സംഘം വനത്തില്‍ കൂടുതല്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: