ബിഎംഎസ്‌ ഭീമഹര്‍ജി നല്‍കി

Monday 26 November 2012 10:19 pm IST

ആലുവ: ഗ്രാമവികസനമാവശ്യപ്പെട്ട്‌ ബിഎംഎസ്‌ മുഖ്യമന്ത്രിക്ക്‌ ഭീമഹര്‍ജി സമര്‍പ്പിച്ചു. ബിഎംഎസ്‌ കീഴ്മാട്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കാനായി തൊഴിലാളികള്‍ കീഴ്മാട്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കൈമാറിയത്‌. ബിഎംഎസ്‌ സംസ്ഥാനസമിതി അംഗം എം.എസ്‌.ശശിരാജ്‌ ഭീമഹര്‍ജി സെക്കട്ടറിക്ക്‌ സമര്‍പ്പിച്ചു. ബിഎംഎസ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ.എ.പ്രഭാകരന്‍, മേഖല ഖജാന്‍ജി പി.ആര്‍.രഞ്ജിത്‌, പഞ്ചായത്ത്‌ സെക്രട്ടറി സി.കെ.സുബ്രഹ്മണ്യന്‍, ഇ.ജി.ജയപ്രകാശ്‌, കെ.എസ്‌.സോഹന്‍ എന്നിവര്‍ പങ്കെടുത്തു. മരട്‌: ബിഎംഎസ്‌ കുമ്പളം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാടവന ജംഗ്ഷനില്‍നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി പഞ്ചായത്ത്‌ ഓഫീസില്‍ എത്തി മുഖ്യമന്ത്രിക്കുള്ള ഭീമഹര്‍ജി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ചു. പ്രകടനത്തിന്‌ മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്കുമാര്‍, മേഖല വൈസ്പ്രസിഡന്റ്‌, പി.എല്‍.വിജയന്‍, വി.ജി.ബിജു, ഷാജി, ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.