കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ലഗേജിന്റെ ഭാരം എയര്‍ ഇന്ത്യ 40 കിലോയാക്കി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ കാലയളവിലാണ് ഈ ആനുകൂല്യം ഉണ്ടാവുക.
മാര്‍ച്ച് 30 വരെയാണ് എയര്‍ ഇന്ത്യ ഈ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവില്‍ മാത്രമേ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കൂ. കൂടാതെ ഇന്ത്യയില്‍ നിന്ന് തിരികേ കുവൈത്തിലേക്ക് പോകുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: