കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എഎപി കണ്വീനന് സി.ആര്. നീലകണ്ഠന്. ദേശീയ നേതൃത്വമാണ് കേരളത്തില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തിലും ദേശീയ നേതൃത്വം തീരുമാനമെടുക്കും. പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ അംഗത്വ വിതരണം നിര്‍ത്തിവച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷത്തിനായി സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: