കോട്ടയം: ക്രൈസ്തവ സഭയേയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതായി ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ ബിഷപ്പ് ഫ്രാങ്കോ അനുകൂലികള്‍. ക്രൈസ്തവ വിശ്വാസത്തെ ഇകഴ്ത്തികാട്ടുന്ന ശ്രമങ്ങള്‍ക്കെതിരെ സ്നേഹമതില് തീര്‍ക്കാനാണ് വിവിധ ക്രൈസ്തവ സംഘടനകളുടെ പൊതുവേദിയായ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം.
കോട്ടയത്ത് നടത്തുന്ന പരിപാടിയുടെ തീയതിയോ സമയമോ സംഘാടകര്‍ തീരുമാനിച്ചിട്ടില്ല. കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സഭാ നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് കന്യാസ്ത്രീകള്‍ കൊടുക്കുന്നത്.
ഇനി ഇത് തുടര്‍ന്നുകൊണ്ടു പോകാന്‍ സമ്മതിക്കില്ല. വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ്, സെക്രട്ടറി ലാലി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ബിനു ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: