മൈസൂര്‍: ഓപ്പണര്‍ അഭിമന്യൂ ഈശ്വരന്റെ സെഞ്ചുറിയില്‍ ഇന്ത്യ എ മികച്ച സ്കോറിലേക്ക്്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന ക്രിക്കറ്റ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ എ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി.
അഭിമന്യു 117 റണ്‍സ് എടുത്തു. 222 പന്ത് നേരിട്ട അഭിമന്യു പതിമൂന്ന് ഫോറും ഒരു സിക്സറും അടിച്ചു. ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 179 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 81 റണ്‍സ് നേടിയ രാഹുല്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. ചാപ്പലിന്റെ പന്തില്‍ പോപ്പിന് പിടികൊടുത്താണ് രാഹുല്‍ മടങ്ങിയത്.
രാഹുലിന് പിന്നാലെ എത്തിയ പഞ്ചലിനൊപ്പം രണ്ടാം വിക്കറ്റില്‍ അഭിമന്യു 73 റണ്‍സ് അടിച്ചെടുത്തു. ഒടുവില്‍ ബെസിന്റെ പന്തില്‍ പോപ്പിന് ക്യാച്ച് നല്കി അഭിമന്യു മടങ്ങി. പഞ്ചല്‍ 88 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ അമ്പത് റണ്‍സ് കുറിച്ചു. കരുണ്‍ നായര്‍ 14 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: