റോം: കൗമാരതാരം നിക്കോളോ സനിയോളോയുടെ ഇരട്ട ഗോളില്‍ റോമ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
പത്തൊന്‍പതുകാരനായ സനിയോളോ ഏഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഈ കൗമാരതാരത്തിന്റെ ആദ്യ ഗോളാണിത്. ആറു മിനിറ്റുകള്‍ക്കുള്ളില്‍ സനിയോളോ രണ്ടാം ഗോളും കുറിച്ചു. അഡ്രിയാന്‍ ലോപസാണ് പോര്‍ട്ടോയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. 79-ാം മിനിറ്റിലായിരുന്ന ലോപസിന്റെ ഗോള്‍.
രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം മാര്‍ച്ച് ആറിന് പോര്‍ട്ടോയുടെ തട്ടകത്തില്‍ അരങ്ങേറും.
ആദ്യ പകുതി ഗോള്‍ ഒഴിഞ്ഞുനിന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മൂന്ന് ഗോളും പിറന്നത്. 70-ാം മിനിറ്റില്‍ റോമ മുന്നിലെത്തി. എഡിന് സെക്കോയാണ് ഗോളിന് വഴിയൊരുക്കിയത്. സെക്കോ നീട്ടികൊടുത്ത പന്ത് സനിയോളോ ഗോള്‍ വര കടത്തിവിട്ടു. ആറു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. ഇത്തവണയും സനിയോളോയാണ് ലക്ഷ്യം കണ്ടത്. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോള്‍ അഡ്രിയാന്‍ ഒരു ഗോള്‍ മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: