പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജ്. കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് സംബന്ധിച്ച് പി.സി. ജോര്‍ജ് നല്കിയ കത്തിന് മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കുമെന്നാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. കൂടാതെ ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളതും ഈ ജില്ലയേയാണ്. ഇതെല്ലാം കണക്കിലെടുത്താണ് പി.സി. ജോര്‍ജ് ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
കൂടാതെ കോട്ടയം, ഇടുക്കി തിരുവനന്തപുരം, ചാലക്കുടി എന്നീ നാലു മണ്ഡലങ്ങളില്‍ കൂടി പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. ഇവിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പി.സി. ജോര്‍ജ് അറിയിച്ചു.
അതേസമയം ജോസ് കെ. മാണിയെ അംഗീകരിച്ച് പി.ജെ. ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ തനിക്ക് ഉള്‍ക്കൊള്ളിക്കേണ്ടിവരും. എന്നാല്‍ മാണിയുമായി പിരിയാന്‍ തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്നും പി.സി.ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: