ന്യൂദല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അവര്‍ അറിയിച്ചു.
നിലവിലെ തന്റെ ലക്ഷ്യം തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാം ഫലം കോണ്‍ഗ്രസ്സിന് എങ്ങിനെ അനുകൂലമാക്കാം എന്നതാണ്. ഇതിനായി പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയാണെന്നും പ്രിയങ്ക അറിയിച്ചു.
നേരത്തെ പ്രിയങ്കയ്ക്ക് മത്സരിക്കുന്നതിനായി അമേത്തിയിലോ, റായ്ബറേലിയിലോ കോണ്‍ഗ്രസ് സീറ്റ മാറ്റിവെച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് പ്രിയങ്കയുടെ ഈ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: