ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി പട്യാവ ഹൗസ് കോടതിയുടേതാണ് വിധി. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചതോടെയാണ് ഈ വിധി.
വിശദമായ വാദത്തിനായി ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. പ്രതിരോധ ഇടനിലക്കാരന് കൂടിയായ ദീപക് തല്‍വാറിന് വിജയ് മല്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: