കോഴിക്കോട്: മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസില്‍ നടന്ന സംസ്ഥാനസ്കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ നിലവിളക്ക് ഒഴിവാക്കി. പ്രസംഗത്തിലൂടെ മേള ഉദ്ഘാടനം ചെയ്തതതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ മിക്ക പരിപാടികളിലും മന്ത്രി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും മന്ത്രി വിളക്ക് തെളിയിക്കാത്തതിനാലുമാകാം സംഘാടകര്‍ ഉദ്ഘാടന സമ്മേളന വേദിയില്‍ വിളക്ക് വേണ്ടെന്ന് വച്ച് മന്ത്രിയെ രക്ഷിച്ചത്.
എന്നാല്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ച മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിളക്കിനെ മാറ്റി നിര്‍ത്താനാകില്ല. “അറിവു കൊളുത്തും ഹൃദയ വിളക്കില്‍ നിറകതിരാണങ്ങഖിലേശാ കൈകള്‍കൂപ്പി വണങ്ങും ഞങ്ങള്‍ കാരുണ്യത്താല്‍ സ്തൂതി ചെയ്വൂ” എന്ന വരികളാണ് പ്രാര്‍ത്ഥന ഗാനമായി അവര്‍ ആലപിച്ച് മനസ്സില്‍ വിളക്കുകള്‍ തെളിയിച്ച് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: