കോഴിക്കോട്: പി.ടി.എ. റഹീം എംഎല്‍എ നേതൃത്വം നല്കിയ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ (ഐഎന്‍എല്‍) ലയിക്കുന്നു. ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലയനമെന്ന് എന്എസ്സി ചെയര്മാന് പി.ടി.എ. റഹീം എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്എസ്സിയുടെ ലയന തീരുമാനത്തെ ഐഎന്‍എല്‍ നേതൃത്വം സ്വാഗതം ചെയ്യുന്നതായി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് പറഞ്ഞു. ലയന സമ്മേളനം മാര്‍ച്ച് അവസാനം കോഴിക്കോട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: