തൃശൂര്‍: കേരളത്തില്‍ ഇടതുമുന്നണിയുമായി ധാരണയില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബിജെപിയാണ് മുഖ്യശത്രു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്.
ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ വലിയ വിഷയമാകില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍ എന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: