ബെംഗളൂരു: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കുത്തനെ കൂട്ടുന്ന അത്യാധുനിക യുദ്ധവിമാനം റഫാല്‍ നേരിട്ട് കാണാന്‍ അവസരം ഒരുങ്ങി.
ഒന്നല്ല മൂന്നു റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് പറന്നുവന്ന് ബെംഗളൂരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇവ യെലഹങ്ക വേ്യാമസേനാത്താവളത്തിലാണ് ലാന്‍ഡ് ചെയ്തിട്ടുള്ളത്. അടുത്താഴ്ച തുടങ്ങുന്ന ഏയ്റോ ഷോയില്‍ ഇവ പ്രദര്‍ശിപ്പിക്കും. മുന്‍പും ഇവ ഇന്ത്യയില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അന്ന് ശ്രദ്ധയാകര്ഷിച്ചിട്ടില്ല. രണ്ടു വിമാനങ്ങള്‍ അഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കും.
ഒന്ന് പ്രദര്‍ശനത്തില്‍ വയ്ക്കും. ഇവ ഇന്ത്യക്കു വേണ്ടിയുള്ളതല്ല. വ്യോമസേനയ്ക്കുള്ള ആദ്യ നാലു വിമാനങ്ങള്‍ സപ്തംബറില്‍ ഫ്രാന്‍സ് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: