വായ്പയെടുത്ത പണം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മല്യ

Friday 15 February 2019 1:55 am IST

ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടയ്ക്കാമെന്ന് വീണ്ടും പറഞ്ഞ് മദ്യരാജാവ് വിജയ് മല്ല്യ. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ്   മല്ല്യ ട്വിറ്ററില്‍ കുറിച്ചത്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തന്റെ ശ്രദ്ധയാകര്‍ഷിച്ചുവെന്നും മോദി നല്ല പ്രാസംഗികനാണെന്നും മല്ല്യ പറഞ്ഞു. പ്രസംഗത്തില്‍ 9000 കോടിയുമായി കടന്നുകളഞ്ഞയാളെപ്പറ്റി മോദി പരാമര്‍ശിച്ചിരുന്നു അത് താനാണെന്ന് മാധ്യമങ്ങള്‍ വഴി മനസ്സിലാക്കി. വായ്പയെടുത്ത് തുക മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും അത് തിരികെ വാങ്ങാന്‍ മോദി എന്തുകൊണ്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നില്ല. പണം തിരികെ വാങ്ങിച്ചാല്‍ അതിനുള്ള പ്രശംസകൂടി പ്രധാനമന്ത്രിക്ക് ലഭിക്കുമല്ലോ എന്നും മല്ല്യ ട്വീറ്റ് ചെയ്തു.

പണം തിരിച്ചടയ്ക്കാമെന്ന് കര്‍ണാടക ഹൈക്കോടതിയിലും അറിയിച്ചിട്ടുണ്ട്. അത് തള്ളിക്കളയാനാകില്ല. തന്റെ സമ്പാദ്യം മറച്ച് വച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ട് ചെയ്ത മാധ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മല്ല്യ പറഞ്ഞു.

മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കരാറില്‍ യുകെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ തുകയും തിരികെ നല്‍കാമെന്ന് വീണ്ടും മല്ല്യ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.