ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേയും അന്വേഷണം

Friday 15 February 2019 11:55 am IST

 

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാനം അല്‍ ഷെഫീഖ് ഖാസിം പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തും. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന് പോലീസില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 

പീഡന വിവരം പുറത്തുവന്നെങ്കിലും പെണ്‍കുട്ടി ഇയാള്‍ക്കെതിരെ മൊഴി നല്‍കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. പിന്നീട് മൂന്നു ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ താമസിപ്പിച്ച് കൗണ്‍സിലിങ് നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. 

ഇമാമില്‍ നിന്ന് ഇതിനു മുമ്പും ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി അറിയിച്ചു. ഉമ്മയും ഇളയച്ഛനും മൊഴി നല്‍കുന്നത് വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി. അശോകന്‍ പറഞ്ഞു. പീഢനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. 

അതേസമയം എറണാകുളം, കോട്ടയം ജില്ലകളില്‍ എവിടെയോ ഇമാം ഒളിവിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വക്കീല്‍ മുഖാന്തിരം ഇമാമിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.