കൊച്ചി : ശബരിമല വിഷയത്തില്‍ മത വികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് സംവിധായകന് പ്രിയ നന്ദനെതിരെ കേസെടുത്തെന്ന് സര്‍ക്കാര്‍. ഐപിസി സെക്ഷന്‍ 153ാം വകുപ്പ് പ്രകാരം മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചെന്ന ക്രിമിനല്‍ കുറ്റപ്രകാരമാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശി കെ.എ. അഭിജിത്ത് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. തൃശൂര്‍ ചേര്‍പ് പോലീസ് സ്റ്റേഷനനിലാണ് കേസെടുത്തിരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രിയനന്ദന് പോസ്റ്റിട്ടത് ഏറെ വിവാദം ആയിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന വിധത്തിലായിരുന്നു പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: