ന്യൂദല്‍ഹി : കേന്ദ്ര ധനമന്ത്രിയായി അരുണ്‍ ജെയ്റ്റ്ലി വീണ്ടും ചുമതലയേറ്റു. കഴിഞ്ഞ ഒരുമാസമായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു ജെയ്റ്റ്ലി.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജെയ്റ്റ്ലി വീണ്ടും ചുമതലയേറ്റത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
ജെയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍വേമന്ത്രി പീയുഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്. ബജറ്റ് അവതരിപ്പിച്ചതും ഗോയലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: