ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍

Friday 15 February 2019 3:09 pm IST

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍.

'രാജ്യത്തിന് വേണ്ടി രക്തസാക്ഷ്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം ഒരു നിമിഷം നിന്നു പോവുകയാണ്. അവര്‍ തീവ്രമായ ആ വേദനയെ തരണം ചെയ്ത് തിരിച്ചു വരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഒപ്പം അവരുടെ വേദനയുടെ ഈ നിമിഷത്തില്‍ അവരോടൊപ്പം നമുക്കും പങ്ക് ചേരാം.'

പദ്മഭൂഷണ്‍ ജേതാവും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റ്‌നന്‍ട് കേണലുമായ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.