ന്യൂദല്‍ഹി: ഞങ്ങള്‍ ഈ ഭീകരാക്രമണം മറക്കില്ല, മാപ്പു നല്കുകയുമില്ല. പ്രതികാരം വീട്ടുക തന്നെ ചെയ്യും. സിആര്‍പിഎഫ് വക്താവ് ട്വീറ്ററില്‍ അറിയിച്ചു. കിരാതമായ ഈ കൃത്യത്തിന് പകരം വീട്ടും. വീരമൃത്യു വരിച്ചവരോടുള്ള ആദര സൂചകമായി സിആര്‍പിഎഫ് പതാക പാതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിവിധ സേനാവിഭാഗങ്ങളുമായി സുരക്ഷാ ഏജന്‍സികളുമായി കൂടിക്കാഴ്ച നടത്തി. തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്യം കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: