സൈന്യം തിരിച്ചടിക്കും : ശ്രീധരന്‍ പിള്ള

Friday 15 February 2019 4:29 pm IST

തിരുവനന്തപുരം: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്നത് ഉറപ്പാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാരോടുള്ള ആദര സൂചകമായി വെള്ളിയാഴ്ചത്തെ ബിജെപിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ കേളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കുചേരുന്നു. സഹപ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും പ്രാര്‍ത്ഥനാ നിര്‍ഭരമായി ഈ ദിവസം ചെലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.