ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും.
രാജ്യതലസ്ഥാനത്തു ചേരുന്ന യോഗത്തിലേക്ക് എത്താന്‍ എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ 11ന് പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളിലാണ് യോഗം ചേരുക. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: