കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വാര്‍ഷികസമ്മേളനം ഇന്നും നാളെയും എളമക്കര ഭാസ്കരീയം ഓഡിറ്റോറിയത്തില്‍. രാവിലെ 9.30ന് പിഗുരൂസ് ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍ ശ്രീഅയ്യര്‍ ഉദ്ഘാടനം ചെയ്യും. പി. നാരായണക്കുറുപ്പ് അദ്ധ്യക്ഷനാകും. പി. വത്സല മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് കാവ്യകേളി സദസ്, മൂന്നിന് എം.പി. ശങ്കുണ്ണിനായര് അനുസ്മരണത്തില്‍ ഐഎസ് കുണ്ടൂര്‍ അദ്ധ്യക്ഷനാകും. ഡോ. പി.കെ. മാധവന് അനുസ്മരണ പ്രഭാഷണം നടത്തും. നാലിന് വിചാരസഭ. വിഷയം- കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം. ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷയാകും. എന്‍.എം. പിയേഴ്സണ്‍, എം.വി. ബെന്നി, കെ.പി. ശശിധരന്, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്, എന്‍. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കെ. വേണു വിഷയം അവതരിപ്പിക്കും. ആറിന് ദുര്‍ഗാദത്ത പുരസ്കാരം കാവാലം അനിലിന് സമ്മാനിക്കും. പി. ബാലകൃഷ്ണന് അധ്യക്ഷനാകും, കാവാലം ശശികുമാര്‍, പി. നാരായണക്കുറുപ്പ്, കല്ലറ അജയന്, ജി. മഹേഷ് എന്നിവര്‍ പങ്കെടുക്കും. ഏഴിന് മേജര്‍സെറ്റ് കഥകളി- രുഗ്മാംഗദ ചരിതം. ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: