അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ആവശ്യം ചൈന വീണ്ടും തള്ളി

Saturday 16 February 2019 1:04 am IST

ബീജിങ്: ജെയ്‌ഷെ  മുഹമ്മദ് മേധാവിയും പാക് ഭീകരനുമായ മസൂദ് അസറിനെ  ഐക്യരാഷ്ട്രസഭയുടെ  ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന  ഇന്ത്യയുടെ ആവശ്യം വീണ്ടും ചൈന തള്ളി.    40 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ  ഭീകരാക്രമണത്തെ ചൈന അപലപിച്ചു. പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്‌ഷെ ഏറ്റെടുത്തിരുന്നു. 

എല്ലാതരത്തിലുമുള്ള ഭീകരവാദത്തെയും ഞങ്ങള്‍ അപലപിക്കുന്നു. സമാധാനവും സ്ഥിരതയും ഉറപ്പു വരുത്താനും  ഭീകരവാദത്തെ ചെറുക്കാനും ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവൃത്തിക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് വിദേശകാര്യ വക്താവ് ഗെങ്ഷ്വാങ് പറഞ്ഞു. എന്നാല്‍ അസറിനെ ഐക്യരാഷ്ട്രസഭാ സുരക്ഷാകൗണ്‍സിലിന്റെ ആഗോളഭീകരുടെ പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ ചൈനയുടെ നിലപാടെന്ത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.