നാടെങ്ങും പ്രതിഷേധം സൈനികര്‍ക്ക് ആദരാഞ്ജലി

Saturday 16 February 2019 3:13 am IST

രാജ്യമെങ്ങും ഭീകരാക്രമണത്തോടുള്ള രോഷത്താല്‍ ജ്വലിക്കുകയാണ്. പലയിടങ്ങളിലും പാക്ക് വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും തിരിച്ചടിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ജമ്മുവിലും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. വര്‍ഗീയ സംഘര്‍ഷം ഭയന്ന് പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുനഗരത്തില്‍ ബന്ദാണ്. കടകളൊന്നും തുറന്നിട്ടില്ല. വാഹനങ്ങള്‍ ഓടുന്നില്ല.  നൂറുകണക്കിനാള്‍ക്കാരാണ്  പാക് വിരുദ്ധ, ഭീകര വിരുദ്ധ  മുദ്രാവാക്യങ്ങളുമായി പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. 

  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് നാടിന്റെ ആദരാഞ്ജലി. പലയിടങ്ങളിലും സൈനികരുടെയും ഭാരതാംബയുടെയും ചിത്രങ്ങള്‍ വച്ച് വിളക്കു കൊളുത്തിയും പുഷ്പാഞ്ജലി നടത്തിയുമാണ് ആദരാഞ്ജലിയര്‍പ്പിക്കുന്നത്.  ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സൈനികര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.