ന്യൂദല്‍ഹി: പാക്കിസ്ഥാന് ഇന്ത്യ നല്കിയ ഏറ്റവും മികച്ച അഭിമത രാജ്യമെന്ന (മോസ്റ്റ് ഫേവേഡ് നേഷന്‍) പദവി പിന്‍വലിച്ചത് നയതന്ത്ര തലത്തില്‍ ചെയ്യാന്‍ കഴിയുന്ന ശക്തമായ നടപടികളില്‍ ഒന്നാണ്.
നയതന്ത്ര തലത്തില്‍ പാക്കിസ്ഥാന് വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇതിനു കഴിയും. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകള്‍ക്കുള്ള നികുതി കുത്തനെ കൂട്ടാന്‍ ഇനി കഴിയും. 96ലാണ് ഇന്ത്യ പാക്കിസ്ഥാന് ഈ പദവി നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാന് ഇതിനോട് ഇതുവരെ പ്രതികരിക്കുകയോ ഇന്ത്യക്ക് അത്തരം പദവി നല്‍കുകയോ ചെയ്തിരുന്നില്ല.
ലോകവ്യാപാര സംഘടനയുടെ (ഡബ്ള്യൂടിഒ) ഗാട്ട് കരാറുമായി ബന്ധപ്പെട്ടാണ് ഇത്തരം പദവികള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: