തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക്/ക്ലാര്‍ക്ക് കം-കാഷ്യര്‍ (കാറ്റഗറി നമ്പര്‍ 13/2018) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി 24 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഒഎംആര്‍ പരീക്ഷ നടത്തും.
അഡ്മിഷന് ടിക്കറ്റുകള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ‘ദേവജാലിക’ വെബ്പോര്‍ട്ടലില്‍ നിന്നും പ്രൊഫൈല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സല് സഹിതം 1.30ന് മുന്‍പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. പരീക്ഷാ പ്രോഗ്രാം, സിലബസ്സ് തുടങ്ങിയ വിശദ വിവരങ്ങള്‍ www.kdrd.kerala.gov.in ല്‍ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: