ന്യൂയോര്‍ക്ക്: തന്റെ അച്ഛനെ ആദരിച്ച് ഭാരത സര്‍ക്കാര്‍ നല്കുന്ന ഭാരതരത്നം വാങ്ങുമെന്ന് അന്തരിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഭൂപേന് ഹസാരികയുടെ മകന് തേജ് ഹസാരിക. രാജ്യത്തിന്റെ പരമോന്നത പുരസ്ക്കാരം സ്വീകരിക്കുക വലിയ ബഹുമാനമാണ്. തേജ് പറഞ്ഞു.
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ഭാരതരത്നം വാങ്ങില്ലെന്ന് തേജ് പറഞ്ഞുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എന്നെ ക്ഷണിച്ചിരിക്കുന്നു. അച്ഛന് ലഭിച്ച ഭാരതരത്നം വാങ്ങാന്‍. ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് എന്റെ അച്ഛന്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും വലിയ ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്. തേജ് പറഞ്ഞു. നേരത്തെ താനിട്ട ഫേസ്ബുക്ക് പോസ്റ്റ് പലരും തെറ്റായി വ്യാഖ്യാനിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: