മൂലമറ്റം: അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ പേരില്‍ തപാലില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇസ്ലാം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രസിദ്ധീകരണം ലഭിച്ചു. ഇസ്ലാം മതത്തിന്റെ മേന്മയും ആ വിശ്വാസത്തിലേക്ക് വരുവാനുള്ള ആഹ്വാനവുമാണ് പുസ്തകത്തിലുള്ളത്. മഞ്ചേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള സ്ട്രെയിറ്റ് പാത്ത് ഖുറാന് എഡ്യൂക്കേഷന്‍ എന്ന പുസ്തകം കോഴിക്കോട്ട് നിന്നാണ് അയച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് മേല്‍ശാന്തി & സ്റ്റാഫ്, അറക്കുളം ധര്‍മശാസ്താ ക്ഷേതം എന്ന വിലാസത്തില്‍ പ്രസിദ്ധീകരണം ലഭിച്ചത്. ശബരിമലയുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് അറക്കുളത്തേത്. പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹവും ഏതാണ്ട് ഒരേ വലിപ്പത്തിലുള്ളതാണ്, ശബരിമലയിലെ കൊടിക്കൂറ ഉപയോഗിച്ച് ഉത്സവം നടത്തുന്ന ക്ഷേത്രം തൊടുപുഴയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.
ഹിന്ദുസ്ഥാപനങ്ങള് ലക്ഷ്യമാക്കി വന്‍തോതിലാണ് ഇതര മതസംഘടനകള്‍ തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: