ചെന്നൈ: പ്രോ വോളി ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ചെന്നൈ സ്പാര്‍ട്ടന്‍സ് യു മുംബ വോളിയെ നേരിടും. കൊച്ചിയില്‍ നടന്ന ആദ്യ ഘട്ട മത്സരങ്ങില്‍ ചെന്നൈക്ക് വിജയിക്കാനായത് ഒന്നില്‍ മാത്രമാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുളള ചെന്നൈ നാലാം സ്ഥാനത്താണ്.
കാലിക്കറ്റ്് ഹീറോസിനോട് 4-1നും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനോട് 3-2നും പരാജയപ്പെട്ട ചെന്നൈ, ബ്ലാക്ക് ഹോക്സ് ഹൈദരാബാദിനെ 4-1ന് തോല്‍പ്പിച്ചിരുന്നു. സെമി ലക്ഷ്യമിടുന്ന ചെന്നൈയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. ചെന്നൈയില്‍ മത്സരങ്ങളെത്തിയതോടെ ടീം പ്രതീക്ഷയിലാണെന്നും ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയാണ് ലക്ഷ്യമെന്നും ചെന്നൈ പരിശീലകന് എം.എച്. കുമാര പ്രതികരിച്ചു. യു മുംബ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ചെന്നൈയിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: