വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 25 ലക്ഷം നല്‍കും

Saturday 16 February 2019 10:43 am IST

ജെയ്പൂര്‍ : ജമ്മുകശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സംസ്ഥാനത്തു നിന്നുള്ള ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ഈ നഷ്ടപരിഹാരം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ദുഖത്തില്‍ സര്‍ക്കാരും ചേരുകയാണെന്ന് സൈനിക ക്ഷേമ മന്ത്രി പ്രതാപ് സിങ് ഖചാരിയ അറിയിച്ചു. മൂന്നുലക്ഷം രൂപ വീതം കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കള്‍ക്കും, ഭാര്യയ്‌ക്കോ, മക്കളില്‍ ഒരാള്‍ക്കോ സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

അതിനിട ഭീകര വാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനും ഭീകര വാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് യുഎസ് അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട് യുഎസ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്. 

ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും, ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്തെ ഭീകരവാദം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.