പാലക്കാട്: അട്ടപ്പാടി മേലെ ഭൂതയാര്‍ കുള്ളാട് മലയില്‍ 450ലധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 25 സെന്റ് സ്ഥലത്ത് 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ചെടികള്‍ക്ക് ഏകദേശം മൂന്നു മാസത്തെ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചു. തോട്ടമുടമയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസും വനം വകുപ്പും കണ്ടെത്തി നശിപ്പിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഈ ഭാഗത്ത് കഞ്ചാവ് തോട്ടങ്ങള്‍ സജീവമാകുകയാണ്. തോട്ടം നടത്തിപ്പുകാരെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് വകുപ്പിനെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: