കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. 100 പവന് സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. ഡോക്ടറുടെ കഴുത്തില്‍ പൊട്ടിയ കുപ്പി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മത്യുവിന്റെ അത്താണിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 15 വര്‍ഷത്തോളമായി ഇവര്‍ തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഡോ. മാത്യു അമേരിക്കയും, ഏക മകന് അജിത് നേവിയിലുമാണ്.
ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണം എടുത്തത്. അതിനാല്‍ ഇതേക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണത്തിനു പിന്നിലെന്നും ഡോക്ടര്‍ അറിയിച്ചു. മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. റൂറല്‍ എസ്പി രാഹുല്‍ ആര്. നായര്‍ സ്ഥലതെത്തി അന്വേഷണം നടത്തി. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: